Friday, October 06, 2006

ബാല്യം മറന്ന് വെച്ചത്


ഈ വരമ്പിനുമപ്പുറം കൈതക്കാടാണ്,
കൈതക്കാടിനപ്പുറം കുളക്കോഴികളൂളിയിടുന്ന പല്ലാറ്റ് തോട്,
പിന്നെ പഴം‍കുളം,
അതിനുമപ്പുറമാണ് ബാല്യം മറന്ന് വെച്ചത്.

17 Comments:

Blogger തണുപ്പന്‍ said...

ഈ വരമ്പിനുമപ്പുറം കൈതക്കാടാണ്,
കൈതക്കാടിനപ്പുറം കുളക്കോഴികളൂളിയിടുന്ന പല്ലാറ്റ് തോട്,
പിന്നെ പഴം‍കുളം,
അതിനുമപ്പുറമാണ് ബാല്യം മറന്ന് വെച്ചത്.

10/06/2006 6:31 PM  
Blogger റീനി said...

ഈ വരമ്പിനപ്പുറം കൈതക്കാടാണ്‌. പരിസരത്താകെ കൈതപ്പൂവിന്റെ സൗരഭ്യം നിറഞ്ഞു നിന്നിരുന്നു. പാവാട കണങ്കാല്‍ വരെ ഉയര്‍ത്തിപ്പിടിച്ച്‌ വരമ്പിലുടേ അവള്‍ നടന്നുവന്നു. ഞാനറിയാതെതന്നെ ചുളമടിച്ചു. നാണംകൊണ്ടവള്‍ ഓടിയൊളിച്ചു. തണുപ്പാ, നിങ്ങള്‍ അങ്ങനെയല്ലേ ആദ്യമായി കണ്ടത്‌?

10/06/2006 7:19 PM  
Blogger Aravishiva said...

മറന്നുവച്ച ബാല്യത്തിന്റെ കവിത തുളുമ്പുന്ന വിവരണവും പിന്നെ മനസ്സിലെവിടെയോ ഒളിപ്പിച്ചു വച്ച ആ പാടവരമ്പും കണ്ടപ്പോള്‍.. ഓര്‍മ്മകളില്‍ ഒരു ചെറു കാറ്റു വീശിയപോലെ...സുഖമുള്ളൊരു തണുപ്പോടെ..നന്നായിരിയ്ക്കുന്നു...

10/06/2006 9:30 PM  
Blogger മുസ്തഫ|musthapha said...

ഹൊ, കൊതിയാവുന്നു...!

10/06/2006 10:20 PM  
Blogger തറവാടി said...

ഇവിടെയും ഞാനെന്ടെ ബാല്യം ചിലവിട്ടിരുന്നു......

10/06/2006 11:54 PM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടെ...

10/07/2006 12:03 AM  
Blogger Rasheed Chalil said...

തണുപ്പാ മനോഹരം... ഇത് ഏതാ സ്ഥലം. നല്ല പരിചയം തോന്നുന്നു

10/07/2006 1:42 AM  
Blogger തണുപ്പന്‍ said...

തണുപ്പന്‍ said...
ഇത്തിരിയേ, ഇതെന്‍റെ തിരുന്നാവയയിലെ പല്ലാറ്റ് കായലാണ്.

ഇവിടെ കാണാം

10/07/2006 2:57 AM  
Blogger Rasheed Chalil said...

എനിക്ക് ഇത് തിരുവായ്കടുത്തുള്ള അല്ലൂരിന്റെ ഛായ തോന്നി. അതാ അങ്ങനെ കമന്റ് ഇട്ടത്.

10/07/2006 3:01 AM  
Blogger mydailypassiveincome said...

തണുപ്പന്‍, ആ പാടവും തെങ്ങിന്‍ തോട്ടവും എല്ലാം അതിമനോഹരമായിരിക്കുന്നു. അതുപോലെ കൈതക്കാടും കുളക്കോഴിയുടെ വിവരണവും. ഇതെല്ലാം എന്റെ നാട്ടിലും അതുപോലെ തന്നെ ഉണ്ടായിരുന്നു. പക്ഷേ വളരെയേറെ മാറ്റങ്ങള്‍ വന്നു.

10/07/2006 3:13 AM  
Blogger അലിഫ് /alif said...

ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു, പാടവും തോടും. വീട്ടില്‍ നിന്നു നോക്കിയാല്‍ നോക്കെത്താ ദൂരത്ത് നെല്‍ വയലുകള്‍. പക്ഷേ അതൊക്കെ നികത്തി തെങ്ങും വാഴയും പിന്നെയിപ്പോ, റബ്ബറുമായി..കുട്ടിക്കാലത്തെ ഓര്‍മ്മകളിലെ തണുത്ത വയല്‍ വരമ്പ് കാട്ടിതന്നതിനു തണുപ്പനു നന്ദി,ആശംസകള്‍.

10/07/2006 3:42 AM  
Blogger വാളൂരാന്‍ said...

ഓര്‍മ്മകളുടെ പുനര്‍ജ്ജനി. ഈ ഹരിതാര്‍ദ്രചിത്രം മനസ്സിലും പച്ചപ്പാവുന്നു. ഗംഭീരം....

10/07/2006 11:40 PM  
Blogger മുസാഫിര്‍ said...

ഈ വയല്‍ വര‍മ്പിലുടെയാണു അവള്‍ ആദ്യമായ് എന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി സ്കുളിലേക്കു വന്നത്.
ഇവിടെ നിന്നാണ് അവള്‍ വെള്ളത്തില്‍ ഓടിക്കളിക്കുന്ന പരല്‍ മിനുക്കളെ പിടിച്ചു കൊടുക്കാന്‍ വേണ്ടി കരഞ്ഞത്.
മനോഹരം തണുപ്പാ.

10/09/2006 12:18 AM  
Blogger Sreejith K. said...

ചിത്രത്തില്‍ പച്ചനിറം കുറവണല്ലോ തണുപ്പാ, അതെന്ത് പറ്റി?

10/09/2006 12:53 AM  
Blogger ശെഫി said...

ഞാനും എന്റെ ബാല്യം എവിടെയോ മറന്നു വെച്ചിരിക്കുന്നു. പക്ഷേ,അത്‌ എവിടെയാണെന്നെനിക്കറിയില്ല.

10/31/2006 2:42 AM  
Blogger നിലാവ്.... said...

നല്ല പടം, ഞാനും നിങ്ങടെ അരികത്തുള്ളയാളാണെ....

10/24/2007 8:00 AM  
Blogger നിരക്ഷരൻ said...

തണുപ്പനൊന്നുമല്ല. ഇതൊരു ചൂടുള്ള പടം തന്നെ.
കലക്കി.

2/28/2008 11:08 AM  

Post a Comment

<< Home